കേരള സര്ക്കാര്‍ ലാന്‍ഡ്‌ നിയമങ്ങള്‍


കേരള സര്ക്കാര്‍ ലാന്‍ഡ്‌ നിയമങ്ങള്‍




വ്യാജ പട്ടയം: ലാന്‍ഡ് ബോര്‍ഡ് നടപടി തുടങ്ങി
കല്‍പറ്റ: കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ച് ലാന്‍ഡ് ട്രൈബ്യൂണലുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസുകളില്‍ പട്ടയം റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നീക്കം ശക്തിപ്പെടുത്തി. ഇതുസംബന്ധിച്ച് വയനാട് ഉള്‍പ്പെടെ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു. അപ്പലറ്റ് അതോറിറ്റിയില്‍ ഉടന്‍ കേസ് ഫയല്‍ചെയ്യാനാണ് ഉത്തരവ്.
കേരള ഭൂപരിഷ്കരണ നിയമം സെക്ഷന്‍ രണ്ട്, ഏഴ്, എട്ട്, 11,56, കേരള വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്‍റ് റൂള്‍സ് 13 എന്നിവക്ക് വിരുദ്ധമായി ക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസുകള്‍ ലാന്‍ഡ് ബോര്‍ഡ് കണ്ടത്തെിയിട്ടുണ്ട്. ഇതത്തേുടര്‍ന്നാണ് നടപടി.
വയനാട് ജില്ലയില്‍ മാത്രം 1000ത്തോളം ഏക്കര്‍ ഭൂമിയും ഇതിന്‍െറ പേരില്‍ 25ഓളം പട്ടയങ്ങളും ഉണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, മുഴുവന്‍ കേസുകളിലും ലാന്‍ഡ് ബോര്‍ഡ് നടപടി വന്നിട്ടില്ല.
വയനാട് ഗവ. മെഡിക്കല്‍ കോളജിന് കല്‍പറ്റക്കടുത്ത് കോട്ടത്തറ വില്ളേജില്‍ സ്വകാര്യ ട്രസ്റ്റ് സൗജന്യമായി നല്‍കാന്‍ ധാരണയായ 50 ഏക്കര്‍ ഭൂമിയടക്കം നിയമക്കുരുക്കിലാണ്. ഇതോടെ, മെഡിക്കല്‍ കോളജിന്‍െറ ശിലാസ്ഥാപനം നീളുകയാണ്.
നിയമപ്രശ്നങ്ങള്‍ തീര്‍ക്കുമെന്നും സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും റവന്യൂ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചെങ്കിലും നിയമലംഘനമുള്ളതിനാല്‍ കുരുക്ക് തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനം മാത്രം മതിയാകില്ളെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കേരള ഭൂപരിഷ്കരണ നിയമം വന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ഭൂമികളും തോട്ടങ്ങളും ഒഴികെയുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഭൂമി/മിച്ചഭൂമി ഗണത്തില്‍ പെടുന്നതും അത് ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷിപ്തവുമാണ്.
ഇത്തരം ഭൂമികള്‍ക്ക് പട്ടയം നല്‍കുന്നതിനും പാട്ടത്തിന് അനുവദിക്കുന്നതിനും കര്‍ശന നിബന്ധനകളുണ്ട്. ലാന്‍ഡ് ബോര്‍ഡിന്‍െറ അനുമതിയില്ലാതെ ആര്‍ക്കും ഭൂമി നല്‍കാന്‍ കഴിയില്ല. ഇങ്ങനെയുള്ള ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ കുടികിടപ്പുകാരും ഭൂരഹിത കര്‍ഷകത്തൊഴിലാളികളുമാണ്.
മറ്റാര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാറിന് കഴിയില്ളെന്നും ഇങ്ങനെ നല്‍കിയതിന് നിയമസാധുതയില്ളെന്നും കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
വയനാട്ടിലെ ചില ക്രയസര്‍ട്ടിഫിക്കറ്റുകളുടെ സാധുതക്കായി അടിസ്ഥാന രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഗുരുതരമായ നിയമലംഘനങ്ങള്‍ ലാന്‍ഡ് ബോര്‍ഡിന്‍െറ ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ നിലയില്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കേണ്ടത് അപ്പലറ്റ് അതോറിറ്റിയാണ്. വയനാട്ടിലുള്ള കേസുകളുടെ അപ്പലറ്റ് അതോറിറ്റി കണ്ണൂര്‍ കലക്ടറേറ്റിലെ ഡെ.കലക്ടര്‍ (എല്‍.ആര്‍) ആണ്.
ഗവ. മെഡിക്കല്‍ കോളജ് ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമായ കുരുക്ക് നീക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെ കോടികളുടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിനായി ഭൂമി ഏറ്റെടുക്കലും നിയമപ്രശ്നങ്ങളില്‍ നീണ്ടുപോവുകയാണ്.
മാനന്തവാടി താലൂക്കില്‍ പേര്യ വില്ളേജിലെ ഗ്ളങ്ലവന്‍ എസ്റ്റേറ്റില്‍ നിന്ന് 50 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് ഭൂമിയുടെ ജന്മം തീരാധാരം സംബന്ധിച്ച നിയമപ്രശ്നം ഉയര്‍ന്നത്. ഇതത്തേുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത്. ശ്രീചിത്തിര സെന്‍റര്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറും കേന്ദ്രത്തിലെ വിവിധ വകുപ്പുകളും തമ്മില്‍ ഇതിനകം ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കല്‍ കീറാമുട്ടിയായിരിക്കുകയാണ്.

No comments:

Post a Comment